Akme FISAT T20 Premier League

AKME FISAT T20 Premier League
ന്റെ ഫൈനലിൽ തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബും സോബേർസ് ക്രിക്കറ്റ് അക്കാദമിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബ് 14 റൺസിന് വിജയിച്ചു.
സ്കോർ : തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബ് 102/9 (15)
സോബേർസ് ക്രിക്കറ്റ് അക്കാദമി 88/9 (15)
തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബിന്റെ അക്ഷയ് സജിത്ത് മാൻ ഓഫ് ദി മാച്ചിന് അർഹത നേടി.
Akme FISAT T20 Premier League ലെ ഏറ്റവും നല്ല കളിക്കാരനായി ഹർഷൽ ജോസഫിനെ തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിലെ ഏറ്റവും നല്ല വിക്കറ്റ് കീപ്പർ രോഹിത് കെ ജെ ( സോബേർസ് ക്രിക്കറ്റ് അക്കാദമി)
ടൂർണമെന്റിലെ ഏറ്റവും നല്ല ഫീൽഡർ മിഥുൻ പി എ (M A കോളേജ്)
ടൂർണമെന്റിലെ ഏറ്റവും നല്ല ബാറ്റ്സ്മാൻ അക്ഷയ് സജിത്ത് (തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ് )
ടൂർണമെന്റിലെ ഏറ്റവും നല്ല ബൗളർ ഹർഷൽ ജോസഫ് ( സോബേർസ് ക്രിക്കറ്റ് അക്കാദമി).
സമ്മാനദാന ചടങ്ങിൽ ഫിസാറ്റ് എൻജിനീയറിങ് കോളേജ് ചെയർമാൻ ഷിമിത് P R
അധ്യക്ഷത വഹിച്ചു, ചടങ്ങിൽ ഫിസാറ്റ് പ്രിൻസിപ്പൽ മനോജ് ജോർജ്, ആത്മയ ക്രിക്കറ്റ് ക്ലബ് എംഡി വിവേകാനന്ദൻ, പാർവതി വിവേകാനന്ദൻ, കൗണ്ടി ക്ലബ്ബിന്റെ റഷീദ്, ഫിസാറ്റ് എൻജിനീയറിങ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനോദ്, കോളേജ് P R O ഷിൻന്റോ സെബാസ്റ്റ്യൻ, ഫിസാറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാജു akme ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. വിജയിച്ച തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബിന് എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും FISAT ചെയർമാൻ ഷിമിത് P R & അഗമേ ക്രിക്കറ്റ് അക്കാദമിയുടെ വിവേകാനന്ദനും കൈമാറി. റണ്ണേഴ്സ് ആയ സോബേസ് ക്രിക്കറ്റ് അക്കാദമിക്ക് FISAT പ്രിൻസിപ്പൽ മനോജ് ജോർജ് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.

Other Events
View All